

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ സഹകരിക്കുമെന്ന് സമസ്ത. സി.പി.എമ്മിനോട് മാത്രമല്ല ഏകീകൃത സിവില്‍ കോഡിനെതിരെ നിലപാടെടുക്കുന്ന കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുമെന്ന് പറഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രധാനമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.


