
വര്‍ക്കല: വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്ത ശിഷ്യനായിരുന്ന ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളുടെയും പ്രശിഷ്യ പരമ്പരയില്‍പെട്ട ലോകേശാനന്ദ സ്വാമികളുടെയും സമാധിദിനം ആചരിച്ചു. ശ്രീനാരായണ തീര്‍ത്ഥര്‍ സ്വാമികളുടെ 58-ാമത് സമാധിദിനവും ലോകേശാനന്ദ സ്വാമികളുടെ മൂന്നാമത് സമാധിദിനവുമാണ് ആചരിച്ചത്.

ഇന്ന് രാവിലെ സ്വാമിമാരുടെ സമാധി സ്ഥലങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനയും നടന്നു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. സന്ന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.