
വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിനിന് മുന്നില്‍ കുരുങ്ങി വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടില്‍ ഭാനു(65) ആണ് മരിച്ചത്. രാവിലെ 9.20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് വര്‍ക്കല സ്റ്റേഷന് തൊട്ടുമുന്‍പുള്ള ലെവല്‍ക്രോസില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ലെവല്‍ക്രോസ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രെയിനിന് മുന്നില്‍ അകപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വയോധികന്‍ എഞ്ചിന് മുന്നിലുള്ള കൂര്‍ത്ത കമ്പിയില്‍ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് വര്‍ക്കല പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം എഞ്ചിനില്‍നിന്നും വേര്‍പെടുത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..