Breaking News

ശിവഗിരിയിൽ സച്ചിദാനന്ദ സ്വാമികളും കൊടിക്കുന്നിൽ സുരേഷ് എം.പിയും പ്ലാവ് തൈ നട്ടു

സ്വാമി സച്ചിദാനന്ദ പ്ലാവ് വൃക്ഷ തൈ നടുന്നു

ശിവഗിരി: വിഖ്യാത സാഹിത്യകാരനും പ്രഭാഷകനും വിമർശകനുമായിരുന്ന സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ പ്ലാവ് വൃക്ഷത്തൈ നട്ടു. ഗുരുദേവന് ഏറ്റവും പ്രിയപ്പെട്ടിരുന്ന പ്ലാവ് വൃക്ഷത്തിന്റെ തൈ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കിഴക്കുഭാഗത്ത് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നട്ടു.

കൊടിക്കുന്നിൽ സുരേഷ് എം.പി പ്ലാവ് വൃക്ഷ തൈ നടുന്നു

ചടങ്ങിൽ സന്നിഹിതനായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയും മറ്റൊരു പ്ലാവ് വൃക്ഷത്തൈ നട്ടു. മാവേലിക്കര സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയുടെ നേതൃത്വത്തിൽ ദൈവദശകം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചായിരുന്നു വൃക്ഷതൈ നടീൽ.

സമിതി അംഗങ്ങളായ കെ. മോഹനൻ ഉണ്ണിത്താൻ, ഒ.പി. കുഞ്ഞുപിള്ള, തോമസ് വാഴക്കുന്നം, കവിതാ സുരേഷ്, മിനി ജോർജ്, ടി.ആർ. രാജേന്ദ്രൻ, അഡ്വ. കെ. സുരേഷ്കുമാർ കുത്തിക്കാട്, ഡോ. പ്രദീപ് ഇറവങ്കര, ജോസ് വിളനിലം, ജോർജ് തഴക്കര, പ്രദീപ് ചിണ്ടൻ, നൈനാൻ ജോൺ കാഞ്ഞിരത്തുംമൂട്ടിൽ, റെജി പാറപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *