
ആറ്റിങ്ങൽ: ഉത്തരേന്ത്യയിലെ വിവിധ വ്യവസായ മേഖലകളിൽ തൊഴിലാളികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. ഉത്തർപ്രദേശിലെ നോയിഡ, വി-ഗാർഡിന്റെ രുദ്രാപൂർ ഫാക്ടറി, പന്തിനഗർ വ്യവസായ മേഖല എന്നിവിടങ്ങളിൽ ശമ്പള വർധന, വർധിപ്പിച്ച ജോലി സമയം കുറയ്ക്കൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികൾ നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പരിപാടി.

സിഐടിയു ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്കിൽ നടന്ന തൊഴിലാളി കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. എം. മുരളി അധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കർഷക തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ. രാജു, കർഷക സംഘം ഏര്യാ സെക്രട്ടറി സി. ദേവരാജൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ. മോഹനൻ നായർ, സി. ചന്ദ്രബോസ്, എസ്. ചന്ദ്രൻ, ബി. രാജീവ്, എം.ബി. ദിനേശ്, അഡ്വ. സി.ജെ. രാജേഷ് കുമാർ, ബി. ശിശോഭനൻ, എസ്. അനിൽകുമാർ, എ.ആർ. റസൽ, ഗായത്രീദേവി, എസ്. സാബു, ആർ. ഉണ്ണികൃഷ്ണൻ, ശ്രീലതാ പ്രദീപ്, എസ്. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …