Breaking News

ഇന്ത്യൻ സായുധ സേനയ്ക്കുള്ള ആദരവുമായി ‘റൺ ഫോർ ഡ്രീംസ്’ ദീർഘദൂര ഓട്ടത്തിന് തുടക്കം

കന്യാകുമാരി: ഇന്ത്യൻ സായുധ സേനയ്ക്കുള്ള ആദരസൂചകമായി പ്രശസ്ത അൾട്രാ മാരത്തൺ ഓട്ടക്കാരിയും ലോക റെക്കോർഡ് ഉടമയുമായ സൂഫിയാ സൂഫിയുടെ “റൺ ഫോർ ഡ്രീംസ്” ദീർഘദൂര മാരത്തൺ യാത്രയ്ക്ക് കന്യാകുമാരിയിൽ തുടക്കമായി. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് കേണൽ സൂര്യ മുഖർജി മെയ് 12 ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.

രാജ്യത്തിന്റെ തെക്കേയറ്റമായ കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കശ്മീരിലെ ലഡാക്ക് മേഖലയിലെ കാരക്കോറം ചുരം വരെ നീളുന്നതാണ്. 11 സംസ്ഥാനങ്ങളിലൂടെ ഏകദേശം 5000 കിലോമീറ്റർ ദൂരം പിന്നിട്ട് 88 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ദേശീയ ഐക്യം, ദേശസ്നേഹം, പ്രതിരോധ സേനകളോടുള്ള ആദരവ്, മാനുഷിക നിശ്ചയദാർഢ്യം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് “റൺ ഫോർ ഡ്രീംസ്” സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന യുദ്ധസ്മാരകങ്ങളും സന്ദർശിക്കും.ശാരീരിക ക്ഷമതയ്‌ക്കൊപ്പം മാനസിക ശക്തിയും സ്ഥിരോത്സാഹവും ജീവിത വിജയത്തിന് അനിവാര്യമാണെന്ന സന്ദേശവും മാരത്തൺ മുന്നോട്ടുവയ്ക്കുന്നതായി സൂഫിയാ സൂഫി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *