
വർക്കല: മഹാകവി കുമാരനാശാന്റെ ജന്മഗൃഹം നിലനിന്നിരുന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിജസ്ഥിതികൾ പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ “കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി” രൂപീകരിച്ചു. അന്യാധീനപ്പെട്ടുകിടക്കുന്ന ആശാന്റെ ജന്മഭൂമിയെ സംരക്ഷിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
അശോകൻ കായിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കാവൂർ അജയബോസ് ആമുഖ പ്രഭാഷണം നടത്തി. എസ്.ആർ. റെജികുമാർ, കായിക്കര അശോകൻ, അജി എസ്.ആർ.എം, വക്കം രാധാകൃഷ്ണൻ, വർക്കല ഗോപാലകൃഷ്ണൻ, കായിക്കര വിമല വിഹാർ ബാജു, ഗണേഷ് കുമാർ, കായിക്കര അമ്പീശൻ, സുരേഷ്‌കുമാർ (ജയൻ), അനഘരാജ് എന്നിവർ ആശാന്റെ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. അഞ്ചുതെങ്ങ് സജൻ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ, സമുദായിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

സംരക്ഷണ സമിതിയുടെ രക്ഷാധികാരികളായി വർക്കല ഗോപാലകൃഷ്ണൻ, എസ്.ആർ. റെജികുമാർ, വഴയില ഉണ്ണി എന്നിവരെയും ചെയർമാനായി വക്കം ജി. അജിത്തിനെയും (ബ്ലോക്ക് പഞ്ചായത്ത് അംഗം) തെരഞ്ഞെടുത്തു. വൈസ് ചെയർമാന്മാരായി പെരുങ്കുഴി ശ്രീകുമാർ (എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി), അജി എസ്.ആർ.എം (എസ്.എൻ.ഡി.പി വർക്കല യൂണിയൻ സെക്രട്ടറി), ഗോകുൽദാസ് (എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയൻ സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വർക്കിംഗ് ചെയർമാന്മാരായി അശോകൻ കായിക്കര (കവി, സാംസ്കാരിക പ്രവർത്തകൻ), ഷിബു കടയ്ക്കാവൂർ (ചലച്ചിത്ര പ്രവർത്തകൻ) എന്നിവരെയും ജനറൽ കൺവീനറായി കടയ്ക്കാവൂർ അജയബോസിനെയും (നാടകകൃത്ത്, സംവിധായകൻ) തെരഞ്ഞെടുത്തു. കൺവീനർമാരായി കായിക്കര ബിപിൻ ചന്ദ്രപാൽ (കാഥികൻ), അഞ്ചുതെങ്ങ് സജൻ (സാമൂഹ്യ പ്രവർത്തകൻ), സജി സുന്ദർ (പൊതുപ്രവർത്തകൻ), എച്ച്. അജയകുമാർ (പഞ്ചായത്ത് അംഗം), സരള കായിക്കര (ഗുരുധർമ്മപ്രചരണസഭ), യു. പ്രകാശ് (പൊതുപ്രവർത്തകൻ) എന്നിവരെയും ലീഗൽ അഡ്വൈസർമാരായി ലിജ ഷിബു, മുകേഷ് കുമാർ ഗാന്ധി എന്നിവരെയും നിയമിച്ചു. ഓവർസീസ് കോർഡിനേറ്റർമാരായി വർക്കല വാവ, മിനിൽകുമാർ, വിനോദ് കീഴാറ്റിങ്ങൽ എന്നിവരെയും തെരഞ്ഞെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …