
വർക്കലയിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വർക്കല കഹാർ സ്വതന്ത്രനായി മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കു വിരാമ മിട്ടുകൊണ്ട് അദ്ദേഹം തൻറെ മുഖപുസ്തകത്തിൽ നിലപാട് വ്യക്തമാക്കി . “ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകും എന്ന മട്ടിൽ ചില സോഷ്യൽ മീഡിയ പേജുകളിൽ നടക്കുന്ന പ്രചരണം പൂർണമായും സത്യ വിരുദ്ധമാണെന്നും ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നുമാണ് ആണ് അദ്ദേഹം തൻറെ മുഖപുസ്തകത്തിൽ കുറിച്ചത്.
