Breaking News

വര്‍ക്കലയില്‍ വാഹനാപകടം; വയോധികന് ദാരുണാന്ത്യം

വര്‍ക്കല: വര്‍ക്കലയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ വയോധികന് ദാരുണാന്ത്യം. വര്‍ക്കല കുരയ്ക്കണ്ണി ജവഹര്‍പാര്‍ക്കില്‍ അരുളകം വീട്ടില്‍ വിജയനാണ്(78) മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വിജയന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യവെയാണ് അപകടം സംഭവിച്ചത്. ബസിന്റെ പിന്‍ ചക്രങ്ങള്‍ വിജയന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബസ്സും ഡ്രൈവറെയും വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നു. ഭാര്യ: ഗീത. മക്കൾ: സൂരജ് (ജർമനി ), രാജശ്രീ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമകൻ: സുഭാഷ് (കൈരളി മെഡിക്കൽസ് ).

Related posts

Leave a Reply

Your email address will not be published. Required fields are marked *