

തിരുവനന്തപുരം: മാര്‍ച്ച് 7 ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ റേഷന്‍ ഡീലേഴ്സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയാണ് റേഷന്‍ ഡീലേഴ്സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം. റേഷന്‍ കടകള്‍ അടച്ചിടുന്നതിനൊപ്പം ജില്ല, സംസ്ഥാന തലത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താനും കമ്മിറ്റി തീരുമാനിച്ചു.


ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കി ക്ഷേമനിധി സംരക്ഷിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, എന്‍. ഷിജീര്‍, സി.ബി.ഷാജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

