Breaking News

ബലാത്സംഗ കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്

തെലങ്കാന: ബലാത്സംഗ കേസില്‍ ജെ.ഡി.എസ് നേതാവും മുന്‍ എം.പിയുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളില്‍ പ്രജ്വലിന്റെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോയില്‍ നിന്നും അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന് സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി. 26 സാക്ഷികളെയാണ് കേസില്‍ കോടതി വിചാരണ ചെയ്തത്. പ്രജ്വലിന് എതിരെ ഇനിയുള്ളത് രണ്ട് ബലാല്‍സംഗ കേസുകളും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനെതിരെയുള്ള സൈബര്‍ കേസുമാണ്. ഈ കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *