Breaking News

വോട്ട് ചെയ്യാനെത്തിയ യുവാവ് പറഞ്ഞു, ‘ഞാന്‍ മരിച്ചിട്ടില്ല’

പോളിംഗ് ബൂത്തിലെത്തിയ രാഹുല്‍ വോട്ട് ചെയ്യാനാവാത്ത നിരാശയോടെ മടങ്ങുന്നു

ചിറയിന്‍കീഴ്: ഞാന്‍ മരിച്ചിട്ടില്ലെന്ന് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയ യുവാവ്. ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കാര്‍ത്തിക നിവാസില്‍ രാഹുലാണ് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയാതെ വിഷമത്തിലായത്. കടയ്ക്കാവൂര്‍ കലാപോഷിണി ഗ്രന്ഥശാലയ്ക്ക് സമീപമുള്ള 39എ ബൂത്തിലാണ് അത്ഭുത പ്രതിഭാസം അരങ്ങേറിയത്. രാവിലെ 10 മണിയോടെ ബൂത്തിലെത്തിയ രാഹുലിനോട് ഉദ്യോഗസ്ഥര്‍ വോട്ടേഴ്‌സ് ലിസ്റ്റ് നോക്കി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു.
വോട്ടേഴ്‌സ് ലിസ്റ്റില്‍ ഡിലീറ്റഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ഇട്ടയാളാണ് രാഹുല്‍. താന്‍ മരിച്ചെന്നു ആരാണ് വരുത്തി തീര്‍ത്തത് എന്ന് വളരെ സങ്കടത്തോടെയാണ് രാഹുല്‍ ചോദിച്ചു. സംഭവം അറിഞ്ഞു നാട്ടുകാരും ബൂത്തിന് സമീപമെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍, വോട്ട് രേഖപ്പെടുത്താതെ തന്നെ മടങ്ങിപ്പോകേണ്ടി വന്നു ഈ യുവാവിന്.

Related posts

Leave a Reply

Your email address will not be published. Required fields are marked *