

വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍ബ്ഷന്‍ (പി.എസ്.എ) ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ചു മെഡിക്കല്‍ ഓക്‌സിജന്‍ രൂപത്തില്‍ ആക്കി വിതരണം ചെയ്യുന്ന പ്ലാന്റാണ് പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍ബ്ഷന്‍ പ്ലാന്റ്. അഡ്വ.വി.ജോയി എം.എല്‍.എയാണ് പ്ലാന്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഹോസ്പിറ്റല്‍ വികസനത്തിന്റെ ഒരു നിര്‍ണായ നാഴികക്കല്ലാണ് പുതിയ ഓക്‌സിജന്‍ പ്ലാന്റെന്ന് അഡ്വ.വി.ജോയി പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് രഞ്ജി അലക്‌സ് പുതിയ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സി എസ്സ് ആര്‍ ഇന്‍ഷേറ്റീവിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് ഹോസ്പിറ്റലില്‍ സ്ഥാപിച്ച പ്ലാന്റെന്ന് അദ്ദേഹം പറഞ്ഞു.


യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, ഡോ:പി.ചന്ദ്രമോഹന്‍, ഡോ:റ്റി.റ്റി.പ്രഭാകരന്‍, ഡോ:എസ്.കെ.നിഷാദ്, ഡോ:കെ.ജോഷി, ഡോ:കൃപ, നഴ്‌സിംഗ് സൂപ്രണ്ട് ബി.ബീന, കൗണ്‍സിലര്‍ ഷീന ഗോവിന്ദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് രഞ്ജി അലക്‌സ്, വര്‍ക്കല ബ്രാഞ്ച് ഹെഡ് രേവതി.വി.ആര്‍, ആറ്റിങ്ങല്‍ റീജിയണല്‍ ഹെഡ് രശ്മി ഓമനക്കുട്ടന്‍, എയര്‍ ഓക്‌സ് കമ്പനി സര്‍വീസ് മാനേജര്‍ കേശവമൂര്‍ത്തി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ സ്വാഗതവും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി നന്ദിയും പറഞ്ഞു.


