

ആറ്റിങ്ങല്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും കര്‍ഷക കൂട്ടക്കൊലയ്ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ പ്രതിഷേധിച്ചുകൊണ്ട് സി.ഐ.ടി.യു, കേരള കര്‍ഷക സംഘം, കേരള കര്‍ഷക തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആറ്റിങ്ങലില്‍ കരിദിനം ആചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ കച്ചേരി നടയിലെ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രറിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിന് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആറ്റിങ്ങല്‍ ഏരിയ പ്രസിഡന്റ് എം.മുരളി അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം ജി.സുഗുണന്, കര്‍ഷക തൊഴിലാളി സെക്രട്ടറി ആര്.രാജു, കര്‍ഷക സംഘം ഏരിയ സെക്രട്ടറി സി.ദേവരാജന്‍, എം.പ്രദീപ്, വി.വിജയകുമാര്‍, അഡ്വ.എന്‍.മോഹനന് നായര്‍, രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
