

ആറ്റിങ്ങല്‍: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങലില്‍ പ്രതിഷേധ ധര്‍ണ്ണ. ആറ്റിങ്ങല്‍ പോസ്റ്റാഫീസിനു മുന്നിലാണ് സംസ്ഥാന സഹകരണ യൂണിയന്റെ തീരുമാനപ്രകാരം ചിറയിന്‍കീഴ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.

ഭരണ സമിതിയംഗളും ജീവനക്കാരും സഹകാരികളും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കാളികളായി. എം.മുരളി അധ്യക്ഷത വഹിച്ച യോഗം ചിറയിന്‍കീഴ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍.രാമു ഉദ്ഘാടനം ചെയ്തു.

സഹകരണ ബാങ്ക് പ്രസിഡന്റുമാരായ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, സി.ദേവരാജന്‍, ഉണ്ണി ആറ്റിങ്ങല്‍, ജോസ്, വിദ്യാനന്ദകുമാര്‍, ജി.ചന്ദ്രശേഖരന്‍ നായര്‍, മണനാക്ക് ഷിഹാബുദീന്‍, ജെ.ശശാങ്കന്‍, ഡി.കാന്തി ലാല്‍, ജി.വിജയകുമാര്‍, ബി.ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

