

ആറ്റിങ്ങല്‍: കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, തൊഴിലില്ലായിമ, വിലക്കയറ്റം, സാമ്പത്തിക ഉപരോധങ്ങള്‍ക്ക് എതിരെയും സി.പി.ഐ(എം) ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മാമത്ത് നടന്ന യോഗം സി.പി.ഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ(എം) കിളിമാനൂര്‍ ഏര്യാ സെക്രട്ടറി അഡ്വ.സി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ..ബി.സത്യന്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍.സുഭാഷ്, ജി.സുഗുണന്‍, ഷൈലജാ ബീഗം, സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏര്യാ സെക്രട്ടറി അഡ്വ.എസ്.ലെനിന്‍, ഒ.എസ്.അംബിക എം.എല്‍.എ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നന്ദി രേഖപ്പെടുത്തി.


