Breaking News

‘മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാര്‍’: ആറ്റിങ്ങലില്‍ കാല്‍നട പ്രചരണ ജാഥ

ആറ്റിങ്ങല്‍: മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആറ്റിങ്ങലില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന മഹിളകളുടെ പാര്‍ലമെന്റ് മാര്‍ച്ച് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചത്. അവനവഞ്ചേരി തെരുവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജാഥ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആറ്റിങ്ങല്‍ ഏര്യാ ട്രഷറര്‍ അഡ്വ ഗീത ജാഥാ ക്യാപ്റ്റനും, ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് രമ്യ വൈസ് ക്യാപ്റ്റനും, കോമളകുമാരി ജാഥാ മാനേജരുമായ കാല്‍നട പ്രചരണ ജാഥയില്‍ നൂറില്‍ അധികം വനിതകള്‍ പങ്കെടുത്തു. അവനവഞ്ചേരി ഗ്രാമം, തച്ചൂര്‍ക്കുന്ന് എന്നീ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്കില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന സമാപനയോഗം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഒ.പി.ഷീജ, സുധാകുമാരി, മുന്‍ കൗണ്‍സിലര്‍മാരായ ഗായത്രിദേവി, ശ്യാമള അമ്മ, സീന തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *