Breaking News

ബി.ജെ.പിക്കെതിരെ സി.പി.ഐ കൂന്തള്ളൂര്‍ – കിഴുവിലം കാല്‍നട ജാഥ

മുടപുരം: ‘ബി.ജെ.പിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു’ എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൂന്തള്ളൂര്‍-കിഴുവിലം ലോക്കല്‍ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന കാല്‍നട പ്രചാരണ ജാഥ 23 ന് നടക്കും .കേരള സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗവും സിപിഐ കൂന്തള്ളൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.അന്‍വര്‍ഷാ ജാഥ ക്യാപ്റ്റനും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.രജിത വൈസ് ക്യാപ്റ്റനും കിഴുവിലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.ഗോപകുമാര്‍ ജാഥയുടെ ഡയറക്ടറുമാണ് .

23 ന് രാവിലെ 9 ന് കിഴുവിലം ആയുര്‍വേദ ജംഗ്ഷനില്‍ വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം കാട്ടുമുറക്കല്‍ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഡി.ടൈറ്റസ്, രാധാകൃഷ്ണന്‍ കുന്നുംപുറം, കോരാണി വിജു, കവിത സന്തോഷ്, സുനില്‍.ടി.കുന്നില്‍ തുടങ്ങിയവര്‍ സംസാരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *