
വർക്കല : യാത്രാനിരക്ക് വർധനയാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ പൂർണം. മേഖലയിൽ ഒരു സ്വകാര്യ ബസും വ്യാഴാഴ്ച സർവീസ് നടത്തിയില്ല. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർഥിക ളുമടങ്ങുന്ന വലിയ വിഭാഗം യാത്രക്കാരെ സമരം കാര്യമായി വലച്ചു. കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ നടത്തിയതും സമാന്തര സർവീസുകളുണ്ടായിരുന്നതുമാണ് ആശ്വാസമായത്. ആറ്റിങ്ങൽ കേന്ദ്രീകരിച്ച് 170 സ്വകാര്യ ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. രണ്ടായിരത്തിലധികം സർവീസുകൾ നടത്തുന്നതായാണ് സൂചന. എല്ലാ ബസിലും യാത്രക്കാരുണ്ട്. പ്രധാന പാതകൾ കൂടാതെ ചെറിയ റോഡുകളിലൂടെയും സ്വകാര്യ ബസുകൾക്ക് സർവീസുണ്ട്. രണ്ട് താലൂക്കിലെയും ഉൾപ്രദേശ ങ്ങളിൽ താമസിക്കുന്നവർക്ക് ഈ ബസുകൾ മാത്രമാണ് ആശ്രയം. ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, വെഞ്ഞാറമൂട് എന്നീ പ്രദേശ ങ്ങളിലെ വിദ്യാഭ്യാസകേന്ദ്രങ്ങളിലെത്താൻ വിദ്യാർഥികൾക്ക് ആകെയുള്ള ആശ്രയം സ്വകാര്യബസുകളാണ്. വാർഷിക പരീക്ഷ നടക്കുന്നതിനാൽ വ്യാഴാഴ്ച ഏറെ ബുദ്ധിമുട്ടിലായത് വിദ്യാർഥി കളാണ്. പലരും രാവിലെ സ്കൂളിലെത്താനും തിരിച്ച് വീട്ടിലെ ത്താനും വൈകി. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോ യിൽനിന്നു കിളിമാനൂർ, ചിറയിൻകീഴ്, കല്ലമ്പലം, വർക്കല, വെഞ്ഞാറമൂട് റൂട്ടുകളിൽ അധിക സർവീസുകൾ നടത്തി.
ആറ്റിങ്ങലിൽ നിന്നുള്ള എല്ലാ പ്രധാന റൂട്ടുകളിലേക്കും സമാന്തര വാഹനങ്ങൾ സർവീസ് നടത്തി.