

അഗര്‍ത്തല: കോണ്‍ഗ്രസ് നേതാവും യു.പി.എ വയനാട് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമൊട്ടാകെ കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് രാഹുലിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.


കേരളത്തില്‍ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നവര്‍, പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്. ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജന്‍സികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് ചെയ്‌തെന്ന് പറയും. കോണ്‍ഗ്രസ് അഴിമതിക്കാരെ രക്ഷിക്കാനാണ് ഇതെല്ലാം പറയുന്നതെന്നും മോദി വിമര്‍ശിച്ചു. അഴിമതിക്കാരായ ആരെയും വെറുതെ വിടില്ലെന്നും ത്രിപുരയിലെ റാലിയില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകാര്‍ക്കോ വോട്ട് നല്‍കിയാല്‍ കേന്ദ്രത്തില്‍ മികച്ച സര്‍ക്കാറുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





