Breaking News

പ്രേംനസീര്‍ അനുസ്മരണവും പൂര്‍ണ്ണകായ പ്രതിമാസ്ഥാപനവും

വര്‍ക്കല: വര്‍ക്കല മഹാത്മഗാന്ധി മെമ്മോറിയല്‍ മോഡല്‍ സ്‌കൂളില്‍ പ്രേംനസീര്‍ അനുസ്മരണവും പൂര്‍ണ്ണകായ പ്രതിമാസ്ഥാപനവും നടന്നു. പ്രേംനസീറിന്റെ 32-ാം ചരമദിനമായ ഇന്ന് രാവിലെ 11ന് എം.ജി.എം സ്‌കൂള്‍ ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. എം.ജി.എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എസ്.പൂജ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി ഡോ.സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ-സീരിയല്‍ താരം ജി.കെ.പിള്ള അനുസ്മരണ പ്രസംഗം നടത്തി. പ്രേംനസീറിന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. എം.ജി.എം സ്‌കൂളിന് തറക്കല്ലിട്ടത് പ്രേംനസീര്‍ ആയിരുന്നുവെന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ മഞ്ജു ദിവാകരന്‍ നന്ദി രേഖപ്പെടുത്തി. എം.എം.പുരവൂര്‍, പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്.വി.അനിലാല്‍, വാര്‍ഡ് മെമ്പര്‍ ലില്ലി ടീച്ചര്‍, ബോര്‍ഡ് മെമ്പര്‍ എം.ജി.കെ.പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *