

ബെംഗളൂരു: ഗർഭിണിയായ പശുവിന്റെ അകിട് മുറിച്ചുമാറ്റി അക്രമികൾ. ചാമരാജ്പേട്ടിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയ സംഭവത്തിന് സമാനമായി ബാഗൽകോട്ട് ജില്ലയിലും സമാനമായ ഒരു സംഭവം നടന്നു. ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കുളഗേരി ക്രോസിലെ ബാരമപ്പ എന്നയാളുടെ പശുവിന്റെ അകിട് ആണ് വെട്ടിമാറ്റി വികൃതമാക്കിയിട്ടുള്ളത്. ഗർഭിണിയായ പശുവിന്റെ അകിട് അക്രമികൾ മുറിച്ചുമാറ്റി. രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പശുവിനെ പ്രാദേശിക ആശുപത്രിയിൽ ചികിത്സിച്ചുവരികയാണ്.



