Breaking News

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു ഗർഭിണിയാക്കിയ 21 കാരൻ അറസ്റ്റിൽ

വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ15 കാരിയെ പീഡിപ്പിച്ച് മൂന്നു മാസം ഗർഭിണിയാക്കിയ പാരിപ്പള്ളി സ്വദേശിയായ പുലിക്കുഴി മുസ്ലീം പള്ളിക്ക് സമീപം താന്നിപൊയ്കയിൽ കൊച്ചുവീട്ടിൽ 21 വയസ്സുള്ള രാഹുലാണ് വർക്കല പോലീസിന്റെ പിടിയിലായത്. നാലു മാസം മുമ്പാണ് പ്രതി ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയോട് പ്രേമം നടിച്ചും, വിവാഹ വാഗ്ദാനം നൽകിയും ആളില്ലാത്ത സമയം നോക്കി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതി പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയത്.

കുട്ടിയുടെ പഠിത്തത്തില്ലള്ള അശ്രദ്ധയും ,സ്വഭാവത്തിലുള്ള വ്യത്യാസവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൗൺസിലിംഗിന് വിധേയ മാറ്റിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗർഭിണിയാണെന്നുള്ള വിവരവും പുറത്തുവരുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പ്രതിയെ പാരിപ്പള്ളിയിൽ നിന്നും വർക്കല പോലീസ് കസ്റ്റഡിയി ലെടുക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *