
വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്ര സേനയും വര്‍ക്കല പോലീസും സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി. സി.ആര്.പി.എഫ് ബാഗ്ലൂര് യൂണിറ്റിലെ വനിത അംഗങ്ങള്‍ ഉള്‍പ്പെടെ 76 സേനാംഗങ്ങളും വര്‍ക്കല പോലീസ് സ്റ്റേഷനില്‍നിന്നും 60-ഓളം പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.
സി.ആര്.പി.എഫ് ബാംഗ്ലൂര്‍ യൂണിറ്റ് അസിസ്റ്റന്റ് കമാന്‍ഡിംഗ് ഓഫീസര്‍ മാരുതി വിനായക്, വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്, സി.ഐ ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്. ഇന്ന് രാവിലെ 9ന് പുത്തന്‍ചന്തയില്‍നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ അവസാനിച്ചു.