Breaking News

വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് 13 ലക്ഷം രൂപ കൈമാറി പ്രവാസി കോണ്‍ഗ്രസ് സംഘടന

ആറ്റിങ്ങല്‍: വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് 13 ലക്ഷം രൂപ കൈമാറി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി. ധനസഹായ തുകയുടെ അവസാന ഗഡുവായ അഞ്ചുലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് ഇന്നലെ കൈമാറിയത്. ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്ക് എസ്.എസ് പ്ലാസാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പിയും അഡ്വ.ജി.സുബോധനും ചേര്‍ന്നാണ് ധനസഹായം കൈമാറിയത്. പ്രവാസി കോണ്‍ഗ്രസ് ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 3 ലക്ഷം രൂപയുടെ ക്യാഷ് എം.പി നേരിട്ടും വിവിധ സംഘടനകള്‍ അക്കൗണ്ടിലുടെ നല്‍കിയ രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ചിലവഴിക്കാനുള്ള അനുമതി കെ.പി.സി.സിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജി.സുബോധനും കുടുംബത്തിന് കൈമാറി.

പണം സ്വരൂപിക്കുന്നതിനു നേതൃത്വം നല്‍കിയ ബ്ലോക്ക് പ്രസിഡന്റ് എസ്.ശ്രീരംഗനെ ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലും എം.പി യും ചേര്‍ന്ന് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഐ.എന്‍.റ്റി.യു.സി ദേശിയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എന്‍.സുദര്‍ശനന്‍, ദീപ അനില്‍, കെ.അജന്തന്‍നായര്‍, ജെ.ശശി, കെ.കൃഷ്ണ മൂര്‍ത്തി, എച്ച്.ബഷീര്‍, ശാസ്തവട്ടം രാജേന്ദ്രന്‍, ഗ്രാമം ശങ്കര്‍, അനില്‍ വാവറ, വി.ചന്ദ്രിക, സലിം പാണന്റെമുക്ക് എന്നിവര്‍ സംസാരിച്ചു. എസ്.ശ്രീരംഗന്‍ സ്വാഗതവും ആര്‍.തുളസിദാസ് കൃതജ്ഞതയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *