

പത്തനംതിട്ട: ശിവഗിരി തീര്‍ത്ഥാടന പദയാത്രയിലെ മത സൗഹാര്‍ദ്ദത്തിന്റെ മാന്ത്രികസ്പര്‍ശം ശ്രദ്ധേയമാകുന്നു. പത്തനംതിട്ട തെങ്ങുംകാവ് എസ്.എന്‍.ഡി.പി. ശാഖാ യോഗത്തില്‍ നിന്നും പുറപ്പെട്ട ശിവഗിരി ഔദ്യോഗിക പദയാത്രയിലെ സര്‍വ്വമത സൗഹാര്‍ദ്ദമാണ് വൈറലാകുന്നത്. കുമാരനാശാന്റെ സ്മൃതി ഉണര്‍ത്തിയ പദയാത്രയ്ക്ക് കലഞ്ഞൂരില്‍ മഹാദേവക്ഷേത്രത്തിനു മുന്നിലെ മണ്ഡപമായിരുന്നു സ്വീകരണ വേദി. വിവിധ സാമുദായിക സംഘടനകളും ഗുരുധര്‍മ്മ പ്രചരണസഭയുടെ മൂന്ന് യൂണിറ്റുകളും ചേര്‍ന്ന ഈ സ്വീകരണ യോഗത്തില്‍ ശ്രീധരന്‍ ചക്കിട്ട അധ്യക്ഷനായിരുന്നു. തൃക്കലഞ്ഞൂര്‍ മഹാദേവക്ഷേത്രം ദേവസ്വം പ്രസിഡന്റ് പ്ലസ്ഥാനത്തു മഠത്തില്‍ രാമന്‍ രാമരു വാസുദേവന്‍ പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ ദേവാലയം വികാരി ഫാദര്‍ ജോണ്‍.ടി.വര്‍ഗീസ് തീര്‍ത്ഥാടന സന്ദേശം നല്‍കി. എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റും ബ്രഹ്‌മവിദ്യാസംഘം പ്രസിഡന്റുമായ പത്മിനിയമ്മ , വെള്ളാള മഹാസഭ ഭരണസമിതി അംഗവും കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ അരുണ്‍.പി.എസ്, കെ.പി.എം.എസ്. ഭരണസമിതിയംഗമായ സോമന്‍ മേടപ്പാറ, ഇളമണ്ണൂര്‍ പള്ളി ട്രസ്റ്റ് റെജി പൂവാര്‍, സഭാ കേന്ദ്ര സമിതി അംഗം രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


