
കല്ലമ്പലം/കരവാരം: തെരുവ് നായ നിയന്ത്രണവും ജനസുരക്ഷയും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് രാജ്യത്താദ്യമായി നടപ്പാക്കുന്ന ‘പോർട്ടബിൾ എ.ബി.സി (Animal Birth Control)’ പദ്ധതിയുടെ അടുത്തഘട്ടം കരവാരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി മുഖ്യപ്രഭാഷണം നടത്തി.

നെടുമങ്ങാട് നഗരസഭയിൽ പൈലറ്റ് പദ്ധതിയായി 400 തെരുവ് നായകളെ വന്ധ്യംകരിക്കുകയും പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകുകയും ചെയ്തതിന്റെ വിജയത്തെ തുടർന്ന് പദ്ധതി ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
പദ്ധതിയുടെ പ്രധാന നിർവഹണ ഏജൻസിയായ ജില്ലാ പഞ്ചായത്ത്, കടിയേറ്റ സംഭവങ്ങളും അനിമൽ സെൻസസ് വിവരങ്ങളും അടിസ്ഥാനമാക്കി അടിയന്തര ഇടപെടൽ ആവശ്യമായ പ്രദേശങ്ങൾ കണ്ടെത്തുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധതയുള്ള തദ്ദേശസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യും.
പോർട്ടബിൾ യൂണിറ്റിന്റെ സേവനം വർഷം മുഴുവൻ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി വാർഷിക ആക്ഷൻ പ്ലാനും റൂട്ട് മാപ്പും ജില്ലാ പഞ്ചായത്ത് മുൻകൂട്ടി തയ്യാറാക്കും. പോർട്ടബിൾ യൂണിറ്റുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള യാത്രാ-ഗതാഗതച്ചെലവും ജില്ലാ പഞ്ചായത്ത് വഹിക്കും.

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ നവീകരണം, വെറ്ററിനറി സർജന്മാർ, ഡോഗ് ക്യാച്ചർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിശീലനം നൽകൽ, മൊബൈൽ യൂണിറ്റുകളുടെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികളും സർവീസിംഗും കൃത്യമായി ഉറപ്പാക്കി പദ്ധതിയുടെ പ്രവർത്തന മികവ് നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു.
പദ്ധതിക്കായി 2026–27 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. കൂടാതെ എ.ബി.സി സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ജില്ലയിലെ തെരുവ് നായ നിയന്ത്രണവും പൊതുജന സുരക്ഷയും കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …