Breaking News

മണിപ്പൂരില്‍ കലാപം ആളിക്കത്തിക്കാന്‍ നീക്കം; പോലീസുകാരന്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

നാഗാലാന്‍ഡ്: മണിപ്പൂരില്‍ തുടരുന്ന കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ ഉള്‍പ്പെടെ 6 പേര്‍ പോലീസിന്റെ പിടിയിലായി. നാഗാലാന്‍ഡ് പോലീസിന്റെ ആയുധശേഖരത്തിലുള്ള ആയുധങ്ങള്‍ മോഷ്ടിച്ച് മണിപ്പൂരിലെ കലാപകാരികള്‍ക്ക് കൈമാറാന്‍ ശ്രമിച്ചവരാണ് ഈ 6 പേര്‍. ചു-മോ-കേഡിയയിലെ സെന്‍ട്രല്‍ സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് വെടിയുണ്ടകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച അന്വേഷണത്തിനിടെ തൊട്ടടുത്ത ദിവസം 2500 വെടിയുണ്ടകള്‍ ഒരു കാറിനുള്ളില്‍നിന്ന് പോലീസ് കണ്ടെടുക്കുയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യത്തില്‍ മിഖേല്‍ യാന്‍തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെയും മറ്റുള്ളവരുടെയും പങ്ക് വെളിപ്പെട്ടത്. മിഖേല്‍ യാന്‍തന്‍ മോഷ്ടിച്ചെടുത്ത വെടിയുണ്ടകള്‍ കൈമാറാന്‍ 4.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

ആയുധശാലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു മിഖേല്‍ യാന്‍തന്‍ എന്ന് നാഗാലാന്‍ഡ് ഡി.ജി.പി രുപിന്‍ ശര്‍മ പറഞ്ഞു. സ്വന്തം ഉത്തരവാദിത്തത്തിലാണ് മിഖേല്‍ കുറ്റകൃത്യം നടത്തിയത്. ഈ സംഭവത്തില്‍ ഗൂഢാലോചനയില്ല. മണിപ്പൂരിലെ കലാപകാരികള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്- രുപിന്‍ ശര്‍മ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *