Breaking News

സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി പോലീസ് സംഘടനകൾ

വർക്കല: സർവീസിലിരിക്കെ മരണപ്പെട്ട അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷിബുവിന്റെ കുടുംബത്തിന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷനും തിരുവനന്തപുരം റൂറൽ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാഹരിച്ച 10,50,000(പത്തുലക്ഷത്തി അമ്പതിനായിരം) രൂപയുടെ കുടുംബ സഹായനിധി അഡ്വ. വി. ജോയി എം.എൽ.എ കൈമാറി.

വർക്കല ഇലകമണിലുള്ള ഷിബുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഭാര്യ സന്ധ്യാറാണിയും അമ്മ ശോഭനയും സഹായനിധി ഏറ്റുവാങ്ങി.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, വൈസ് പ്രസിഡന്റ് ആർ.കെ. ജ്യോതിഷ്, തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വിജു ടി., ജില്ലാ നിർവാഹക സമിതി അംഗം കിഷോർ, മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *