Breaking News

ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജിൽ അന്നദാനം ആരംഭിച്ചു

പാരിപ്പള്ളി: ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന അന്നദാന പദ്ധതി ആരംഭിച്ചു.

പരിപാടിയുടെ ഉദ്ഘാടനം വക്കം അജിത് നിർവഹിച്ചു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച അന്നദാനത്തിലൂടെ ആശുപത്രിയിലെത്തുന്ന സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും.

മനുഷ്യസ്നേഹവും കരുണയും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണ്.

പരിപാടിയിൽ ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഭാവിയിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *