

ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ചിറയിന്‍കീഴ് അനുപമ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകുന്നേരം പോലീസ് വാഹനത്തില്‍ പെട്രോളിങ്ങ് നടത്തിയിരുന്ന പോലീസുകാരെ വാവ കണ്ണന് എന്നുവിളിക്കുന്ന ലിജിന്‍ വടിവാള്‍ ഉപയോഗിച്ച് സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ്, സി.പി.ഒ വിഷ്ണു എന്നിവരെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ അതിസാഹസികമായി പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രതി ലിജിന്‍.



