Breaking News

വര്‍ക്കല നഗരസഭയില്‍ പ്ലാസ്റ്റിക് ബദല്‍ പ്രദര്‍ശന മേള ആരംഭിച്ചു

പ്രദര്‍ശന മേള നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ പ്ലാസ്റ്റിക് ബദല്‍ സംവിധാനങ്ങളുടെ പ്രദര്‍ശന മേള ആരംഭിച്ചു. നഗരസഭ ജൂണ്‍ 5 ന് നടത്തുന്ന വലച്ചെറിയല്‍ മുക്ത നഗരസഭ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രദര്‍ശന മേള സംഘടിപ്പിക്കുന്നത്. പ്രദര്‍ശന മേള നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന മേള സന്ദര്‍ശിക്കുകയും നഗരസഭയുടെ വലിച്ചെറിയല്‍ മുക്ത പ്രഖ്യാപന പരിപാടികളില്‍ പങ്കെടുക്കുകയും വേണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗരസഭ അങ്കണത്തില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിതിന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് സ്വാഗം പറഞ്ഞ യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പോക്ടര്‍ തുളസീദാസ് കൃതഞ്ജത രേഖപ്പെടുത്തി. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.അനില്‍കുമാര്‍, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.എം.ബഷീര്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കുടുംബശ്രീയുടെ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളുമാണ് പ്രദര്‍ശന മേളയിലുള്ളത്. രാവിലെ 10 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന മേള സന്ദര്‍ശിക്കാവുന്നതാണ്. ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നവരില്‍നിന്ന് ബുക്ക് ചെയ്ത് വാങ്ങാനും സാധിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *