

വർക്കല: കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ വെൽഫെയർ പാർട്ടി വർക്കല ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിൽപ്പ് സമരം.പെട്രോൾ വില വർധനവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ചാണ് വെൽഫെയർ പാർട്ടി സമരം സംഘടിപ്പിച്ചത്. കേരളമൊട്ടാകെ സംഘടിപ്പിച്ച സമര പരിപാടിയുടെ ഭാഗമായിട്ടാണ് വർക്കല മൈതാനം പെട്രോൾപമ്പിന് മുന്നിലും കോവിഡ് മാനദണ്ഡപ്രകാരം സമരപരിപാടി നടന്നത്.
രാജ്യത്തെ കുത്തക മുതലാളിമാരുടെ ക്ഷേമത്തിനായാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം നടത്തുന്നതെന്ന് വർക്കല നഗരസഭ വെൽഫെയർ പാർട്ടി പ്രസിഡന്റ് എഫ്.എം. ഹനീഫ പറഞ്ഞു. ലോക ഡോൺ കാലത്തും നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയിട്ടുണ്ട്. മെയ് മാസത്തിൽ 17 തവണയാണ് പെട്രോളിന് വില കൂടിയത് എന്നും തികച്ചും ജനദ്രോഹപരമായ നയമാണ് കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി വർക്കല ആറ്റിങ്ങൽ മേഖല മണ്ഡലം പ്രസിഡന്റ് സി.സവാദ് ദാവൂദ്, വർക്കല അസംബ്ലി മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാക്കീൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.