Breaking News

വർക്കല പോലീസ് സ്റ്റേഷനിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വർക്കല: വർക്കല പോലീസ് സ്റ്റേഷനിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വർക്കല പോലീസിനൊപ്പം നഗരസഭയുടെ തൊഴിലുറപ്പ് ജീവനക്കാരും പങ്കെടുത്തു. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാനുള്ള സംവിധാനം പോലീസ് സ്റ്റേഷനിൽ തയ്യാറാക്കി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ പ്രത്യേക സ്ഥലത്തേക്ക് മാറ്റി.
വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, സി. ഐ ദ്വിജേഷ്, സ്റ്റേഷൻ പി. ആർ. ഒ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം പോലീസുകാരും തൊഴിലുറപ്പ് പദ്ധതിയിൽപെട്ട ജീവനക്കാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
പരിസ്ഥിതി ദിനത്തിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി തോട്ടം തയ്യാറാക്കുകയും ഫലവൃക്ഷതൈകൾ നടുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *