

വര്‍ക്കല: നാവായിക്കുളം സ്കൂള്‍ പരിസരത്ത് പൂവാലശല്യം. 2 പ്രതികള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. നാവായിക്കുളം നൈനാന്‍കോണം സുല്‍ത്താനാ മന്‍സിലില്‍ സുധീറിന്റെ മകന് സുല്‍ത്താന്‍(18), നാവായിക്കുളം നൈനാന്‍കോണം പണയില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന് കിച്ചു എന്ന് വിളിക്കുന്ന അജിത്(18) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം നാവായിക്കുളം സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിദ്യാര്‍ഥിനികളെയും നിരന്തരം പിന്തുടര്ന്ന് ശല്യപെടുത്തുന്ന സംഘത്തിലെ അംഗങ്ങളാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.


ഇന്നലെ വൈകുന്നേരം 5 മണിയോടെ ഏതുക്കാട് നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെ കൂടി പോലീസ് പിടിച്ചെങ്കിലും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 5 മാസമായി നാവായിക്കുളത്തും പരിസരപ്രദേശങ്ങളിലും സ്കൂള്‍ സമയങ്ങളില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളും നടത്തിവരികയായിരുന്നു പ്രതികള്‍. പെണ്‍കുട്ടികളെ പിന്തുടര്ന്ന് പ്രണയഭ്യര്‍ത്ഥന നടത്തുന്നത് പ്രതികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ വിനോദമാണ്.


എതിര്‍ക്കുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ഇവരുടെ പതിവാണ്. ഇവരെ പേടിച്ചു കുട്ടികള്‍ സ്കൂളില്‍ വരാന്‍ പോലും തയ്യാറാകുന്നില്ല. പല കുട്ടികളെയും രക്ഷകര്‍ത്താക്കള്‍ സ്കൂളില്‍ കൊണ്ടാക്കുകയും തിരിച്ചുവിളിച്ചുകൊണ്ട് പോകുകയുമാണ് ചെയ്യുന്നത്. രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഇവരെ പേടിയാണ്. ബൈക്കുകളില്‍ അതിവേഗതയില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ അഭ്യാസപ്രകടനം നടത്തുന്നതും ഇവരുടെ ശീലമാണ്. സ്കൂള്‍ പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് രാവിലെയും വൈകുന്നേരവും ശക്തിപ്പെടുത്തുമെന്നും പൂവാലന്മാര്ക്കെതിരെയും വിദ്യാര്‍ത്ഥിനികളെ ശല്യപെടുത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്നും കല്ലമ്പലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.സാഹില്‍ പറഞ്ഞു.

