Breaking News

ഉപതെരഞ്ഞെടുപ്പ്; ആറ്റിങ്ങലില്‍ ബി.ജെ.പിയുടെ 2 വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ 2 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടിടത്തും എല്‍.ഡി.എഫിന് ജയം. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജിവച്ച സീറ്റുകളാണ് എല്‍.ഡി.എഫ് ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്തത്. രണ്ടിടത്തും സി.പി.എം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. ചെറുവള്ളിമുക്കില്‍ എല്‍.ഡി.എഫിന് 351, യു.ഡി.എഫിന് 255, ബി.ജെ.പി 211 എന്നിങ്ങനെയാണ് വോട്ടുനില. തോട്ടവാരത്ത് എല്‍.ഡി.എഫ് 479 വോട്ടും യു.ഡി.എഫ് 204 വോട്ടും ബി.ജെ.പി 185 വോട്ടും നേടി. ഇന്ന് രാവിലെ പത്തരയോടെയാണ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *