Breaking News

കര്‍ഷക സമരം: പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ധാരണയായി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. കര്‍ഷക പ്രശ്‌നങ്ങള്‍ സഭയില്‍ അഞ്ചു മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്യണമെന്നായിരുന്നു 16 പ്രതിപക്ഷ കക്ഷികളുടെ നിലപാട്. ഇത് 15 മണിക്കൂറായി സര്‍ക്കാര്‍ നീട്ടിയതോടെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സമവായത്തിലെത്തിയത്. രണ്ട് ദിവസത്തേക്ക് പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ഉണ്ടാവില്ല.
പാര്‍ലമെന്ററികാര്യ മന്തി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അതിനിടെ, ഇന്ന് രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ എ.എ.പി യിലെ മൂന്ന് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. ഇതേതുടര്‍ന്ന് 9.40 വരെ സഭ തടസ്സപ്പെട്ടു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഈ മൂന്ന് എംപിമാരെ ഇന്നത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. സഭയില്‍ നിന്ന് പുറത്ത് പോകാന്‍ തയ്യാറാകാത്ത ഇവരെ ബലം പ്രയോഗിച്ചു പുറത്താക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *