Breaking News

കര്‍ഷക പ്രതിഷേധം: ബി.ജെ.പി നേതാക്കള്‍ രക്ഷപെട്ടത് ഹോട്ടലിന്റെ പിന്‍വാതില്‍ വഴി

കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് (ഫയല്‍ ചിത്രം)

ചണ്ഡിഗഢ്: ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുമ്പോള്‍ പഞ്ചാബില്‍ കര്‍ഷക രോഷം ഭയന്ന് ബി.ജെ.പി നേതാക്കള്‍ ഹോട്ടലിന്റെ പിന്‍വാതില്‍ വഴി രക്ഷപെട്ടു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ച ഹോട്ടലിലേക്കാണ് കര്‍ഷകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി പിക്കറ്റിംഗ് നടത്തിയത്.
പഞ്ചാബ് ഫഗ്വാരയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കള്‍ കൂടിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഭാരതി കിസാന്‍ യൂണിയന്റെ അംഗങ്ങള്‍ അവിടേക്ക് എത്തി പിക്കറ്റിംഗ് നടത്തുകയായിരുന്നു. ബിജെപി നേതാക്കളെ മുദ്രാവാക്യം വിളിച്ച് ഹോട്ടലിലേക്ക് കടക്കുന്നത് വിലക്കി പ്രതിഷേധിച്ചുവെങ്കിലും ചില നേതാക്കള്‍ ഇവരുടെ കണ്ണുവെട്ടിച്ച് അകത്ത് കടക്കുകയായിരുന്നു. എന്നാല്‍, പ്രതിഷേധം കനത്തതോടെ ഇവര്‍ പോലീസ് സംരക്ഷണയില്‍ ഹോട്ടലിന്റെ പിന്‍വാതില്‍ വഴി രക്ഷപെടുകയായിരുന്നു.
ഹോട്ടലിന്റെ ഉടമയ്‌ക്കെതിരെയും കര്‍ഷകര്‍ തിരിഞ്ഞു. അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധവും കര്‍ഷകര്‍ ശ്ക്തമാക്കുകയാണ്. ഇന്ന് സമരം 31-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍നിന്ന് കര്‍ഷകര്‍ ആയിരക്കണക്കിന് കര്‍ഷകര്‍ 500 ട്രാക്ടറുകളില്‍ റാലിയായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം. പ്രതിഷേധം നടത്തിയ കര്‍ഷകര്‍ പഞ്ചാബിലെ മുഴുവന്‍ ടോള്‍ ബൂത്തുകളും പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത സംഭവവും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *