Breaking News

കേരളത്തിലും കൊറോണ വൈറസിന് ജനിതക മാറ്റമെന്ന് കെ.കെ.ശൈലജ

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കൊറോണ വൈറസിന് കേരളത്തിലും ജനിതകമാറ്റം സംഭവിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. എന്നാല്‍, ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച അതേ വൈറസാണോ കേരളത്തിലും കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല. അത് തിരിച്ചറിയാനുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സ്രവങ്ങള്‍ പൂനയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
‘കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യു.കെയില്‍നിന്ന് വന്ന എട്ടു പേര്‍ പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്.’ ശൈലജ പറഞ്ഞു. അതേസമയം, ബ്രിട്ടനില്‍നിന്ന് വന്ന എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് അല്‍പം ആശങ്കയുളവാക്കുന്നുണ്ട്. ഇവരുടെ സ്രവങ്ങളാണ് പൂനയിലെ ലാബിലേക്ക് അയച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *