Breaking News

ആർമി സർവീസ് കോർപ്സ് സെന്ററിൽ എട്ടാമത് അഗ്നിവീർ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്

ബെംഗളൂരു: ഇന്ത്യൻ സൈന്യത്തിന്റെ ആർമി സർവീസ് കോർപ്സ് (എ.എസ്.സി.) യൂണിറ്റുകൾക്ക് ആവശ്യമായ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർമാരെ പരിശീലിപ്പിക്കുന്ന പ്രമുഖ സ്ഥാപനമായ ആർമി സർവീസ് കോർപ്സ് സെന്റർ (നോർത്ത്), ബെംഗളൂരുവിൽ എട്ടാമത് അഗ്നിവീർ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഗ്നിവീർമാരുടെ പരിശീലനം 2026 ജനുവരി 5-ന് ആരംഭിച്ചതായിരുന്നു. ആറുമാസത്തെ കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് ചടങ്ങ് ജൂൺ 20-ന് നടന്നു.

അറ്റസ്റ്റേഷൻ പരേഡും വിവിധ പുരസ്‌കാര വിതരണവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. പരിശീലനത്തിൽ മികവ് പുലർത്തിയ അഗ്നിവീർമാർക്ക് ആർമി സർവീസ് കോർപ്സ് സെന്റർ (നോർത്ത്) കമാൻഡന്റായ ബ്രിഗേഡിയർ വിക്രം ഷെഖാവത്ത് (സേന മെഡൽ) പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

അഗ്നിവീർമാരുടെ രാജ്യസേവന യാത്രയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയ മാതാപിതാക്കളെ ആദരിക്കുന്നതിനായി പ്രത്യേക “ഗൗരവ് പതക്” ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ അഗ്നിവീർമാരെ അഭിസംബോധന ചെയ്ത ബ്രിഗേഡിയർ വിക്രം ഷെഖാവത്ത്, ഇന്ത്യൻ സൈന്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ കടമ, ബഹുമാനം, സത്യസന്ധത, വിശ്വസ്തത, നിസ്വാർത്ഥ സേവനം, ധൈര്യം, പരസ്പര ബഹുമാനം എന്നിവ ഉയർത്തിപ്പിടിച്ച് രാജ്യസേവനത്തിൽ മാതൃകയാകണമെന്ന് ആഹ്വാനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *