Breaking News

ഇടവ സ്വദേശിനിക്ക് ദുബായ് ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡ്

ദുബായ്:ഗ്ലോബൽ മീഡിയ ഇവെന്റ്സ് ഫെബ്രുവരി 26ന് ദുബായിൽ വെച്ചു വെർച്യുൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡ് ദുബായ് 6th എഡിഷനോടനുബന്ധിച്ചുള്ള ഗ്ലോബൽ 2020 ഗ്രാൻഡ് അവാർഡ് വിതരണം നടന്നു. കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്തവർക്കാണ് അവാർഡ് നൽകിയത്. സംസ്ഥാന ആരോഗ്യ വകുപ്പിലെ ആശാപ്രവർത്തക ഇടവ സ്വദേശിനിയായ സരിതറാണിക്കു ഗ്ലോബൽ മീഡിയ മാനേജിങ് ഡയറക്ടർ പി.എ.ലിയാക്കത്ത്അലി അവാർഡ് നൽകി ആദരിച്ചു.
യു.എ.ഇ യിലെ പ്രമുഖ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഷാർജ അഫ്നാൻ സ്റ്റുഡിയോ ഉടമ അശോക് കുമാറിനെ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ മെമ്പർ എം.അൽത്താഫ് ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *