Breaking News

പരീക്ഷയിൽ തോറ്റ മകന് കേക്ക് നൽകി സ്വീകരിച്ച് മാതാപിതാക്കൾ

എസ്.എസ്.എൽ.സി.ക്ക് തോറ്റ മകന് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കേക്ക് കൊടുത്ത് സ്വീകരിച്ച് മാതാപിതാക്കൾ

ബെംഗളൂരു : കർണാടകയിൽ 2024-25 വർഷത്തെ SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സ്ഥാനം നേടിയവർ അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾ ക്കും മധുരപലഹാരങ്ങൾ നൽകി ആഹ്ലാദം പങ്കിട്ടു. എന്നാൽ , ബാഗൽകോട്ടിലെ നവനഗറിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ആറ് വിഷയങ്ങളിലും പരാജയപ്പെട്ടു. അവന്റെ മാതാപിതാക്കൾ അവനെ ശകാരിച്ചില്ല, മറിച്ച് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഒരു കേക്ക് കൊണ്ടുവന്നു. വിദ്യാർത്ഥിയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും മുത്തശ്ശിയും കുടുംബവും അവന് കേക്ക് നൽകിയാണ് സ്വീകരിച്ചത്.

ബാഗൽകോട്ടിലെ ബസവേശ്വര ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിയായ അഭിഷേക് യല്ലപ്പ, ചോളച്ചുഗുഡ്ഡ SSLC പരീക്ഷ യിൽ 625 ൽ 200 മാർക്ക് നേടിയാണ് പരാജയപ്പെട്ടത്. മാതാപിതാ ക്കൾ കുട്ടിയെ ശകാരിക്കാതെയും, ഒരു കാരണവശാലും അസ്വസ്ഥ നാകരുതെന്ന് പറയാതെയുമാണ് കേക്ക് നൽകി പ്രോത്സാഹിപ്പിച്ചത്.

ഇത്തവണത്തെ കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിൽ 62.34 ആണ് ഇത്തവണത്തെ വിജയശതമാനം. പരീക്ഷയെഴുതിയ 8,42,173 വിദ്യാർഥികളിൽ 5,24,984 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഒൻപത് ശതമാനം വർധനയാണിത്.

53 ശതമാനമായിരുന്നു കഴിഞ്ഞവർഷം. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയാണ് ഫലം പ്രഖ്യാപിച്ചത്. 22 കുട്ടികൾക്ക് ആകെയുള്ള 625 മാർക്കും ലഭിച്ചു. ഇതിൽ രണ്ടുപേർ സർക്കാർ സ്കൂളുകളിൽ നിന്നാണ്. കഴിഞ്ഞവർഷം ആകെ രണ്ടുകുട്ടികൾക്ക് മാത്രമാണ് മുഴുവൻമാർക്കും ലഭിച്ചതെന്ന് മധു ബംഗാരപ്പ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. 91.12 ശതമാനം. ഉഡുപ്പി ജില്ല 89.96 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. 83.19 ശതമാനവുമായി ഉത്തര കന്നഡയ്ക്കാണ് മൂന്നാംസ്ഥാനം

Related posts

Leave a Reply

Your email address will not be published. Required fields are marked *