Breaking News

വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു

വർക്കല: ഇലകമൺ കുന്നുംപുറം ചാരുംകുഴി ലക്ഷംവീട്ടിൽ രാജേഷ്(20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 45 ന് ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാൽ രാജേഷ് കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു വെന്നും ഇതിനിടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് . ഈ സമയം യുവാവ് ഉച്ചത്തിൽ നിലവിളിച്ചു .തുടർന്ന് കുടുംബാംഗങ്ങൾ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു വെന്നും അയിരൂർ പോലീസ് അറിയിച്ചു . മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *