
വര്‍ക്കല: വര്‍ക്കല പാപനാശത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം നടത്തിയ 6 പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂര്‍ ശാസ്താംനട പണയില്‍വീട്ടില്‍ അല്‍ അമീന്‍(19), വര്‍ക്കല രാമന്തള്ളി കുന്നുവിള വീട്ടില്‍ സജാര്‍(22), കണ്ണംബ ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ യാസര്‍(22), രാമന്തള്ളി അജീന മന്‍സിലില്‍ ആഷിക്(21), ചിലക്കൂര്‍ തൊട്ടിപ്പാലം അന്‍സിയ മന്‍സിലില്‍ അഖീബ്(23), പുന്നമൂട് കുന്നുവിളവീട്ടില്‍ ആര്യന്‍(20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ സജാർ, അൽ അമീൻ എന്നിവർ നിരവധി ക്രിമിനൽ കേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഠിപ്പിച്ച കേസിലേയും പ്രതികളാണ്.
പാപനാശത്ത് പ്രവര്‍ത്തിക്കുന്ന സീസണ്‍ കഫെ ജീവനക്കാരായ ഹണി, മനു എന്നിവര്‍ക്ക് നേരെയാണ് ഏഴംഗ സംഘം ആക്രമണം നടത്തിയത്. പ്രതികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
കഴിഞ്ഞ തിങ്കളാഴ്ച നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നേരെത്തെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ പ്രതികള്‍ സീസണ്‍ കഫെയില്‍ എത്തി ഹണിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ മനുവിന് നേരെയും പ്രതികള്‍ ആക്രമണം നടത്തി. കാറ്റാടിക്കഴ കൊണ്ടായിരുന്നു പ്രതികള്‍ ഇവര്‍ക്കുനേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. ഹണിയുടെ വലതുകൈക്കും തലയിലും പൊട്ടല്‍ ഉണ്ട്. മനുവിന്റെ ഇടതുകൈക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്.
ക്രൂരമായ ആക്രമണമാണ് തങ്ങള്‍ക്ക് നേരെ ഉണ്ടായതെന്നും തലയ്ക്കു നേരെ വന്ന അടി കൈകൊണ്ട് തടുത്തില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും ഹണിയും മനുവും പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഊര്‍ജ്ജിതമായ അന്വേഷണത്തിന്റെ ഫലമായി ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് പ്രതികളെ പിടികൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.