Breaking News

യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചിറയിൻകീഴ്: വാലൻന്റൈൻസ് ദിനത്തിൽ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കിഴുവിലം രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റഹീം, യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം മുൻ പ്രസിഡന്റ് ഷമീർ, വി.എസ് ശ്യാംകുമാർ, നൗഷാദ്, കിഴുവിലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ, രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജീവ് ആർ ശേഖർ, സെക്രട്ടറി അൽ അമീൻ, കബീർ, അനന്തകൃഷ്ണൻ നായർ, സുകുമാരപിള്ള, രാമചന്ദ്രൻ നായർ, സുധീർ, തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സുജിൻ നേതാക്കളായ അർജുൻ ,ആർച്ച, ദിനി മോൾ, സൂര്യ, അഖില, ഫൈസൽ, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Reply

Your email address will not be published. Required fields are marked *