Breaking News

ദേശീയ ഗെയിംസ് വെങ്കല മെഡൽ ജേതാവിനെ സിപിഎം ആദരിച്ചു.

ചിറയിൻകീഴ്: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ ഖോ-ഖോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗമായ എ.അദിലിനെ സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പണ്ടകശാല ബ്രാഞ്ച് ആദരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് അദിലിന് മൊമെന്റോ സമ്മാനിക്കുകയും ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ പൊന്നാട അണിയിക്കുകയും ചെയ്തു. ചിറയിൻകീഴ് പുതുക്കരി വയലിൽ വീട്ടിൽ അശോകന്റെയും ലതയുടെയും മകനാണ് ആദിൽ. ദേശീയ ഗെയിംസിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ആദിൽ മലപ്പുറം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ കോളേജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ്. സിപിഎം പണ്ടകശാല ബ്രാഞ്ച് സെക്രട്ടറി അജേഷ്, എം.വിനു, ജി.മോഹനൻ, അബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *