Breaking News

ശിവഗിരി ശ്രീനാരായണ മെഡി. മിഷൻ ആശുപത്രിയിൽ ഹൈപ്പർ ടെൻഷൻ വാരാചരണം സംഘടിപ്പിച്ചു

വർക്കല: ലോക ഹൈപ്പർ ടെൻഷൻ ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും ഗ്ലെൻമാർക് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സന്ദേശജാഥ നടത്തി. ശിവഗിരി മഠത്തിൽ നിന്ന് ശിവഗിരി മിഷൻ ആശുപത്രി വരെ നടത്തിയ സന്ദേശജാഥ ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. മനോജ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി, ആശുപത്രി സൂപ്രണ്ട് ഡോ. നിഷാദ്, ഡോ. ഡി.ടി. പ്രഭാകരൻ, ആർ.എം.ഒ ഡോ. ജോഷി, കൺസൾട്ടന്റ് ഡോക്ടർമാരായ ഡോ. ശ്യാം ഡി. ഗോപാൽ, ഡോ. വിജയകുമാർ എന്നിവർ ബോധവത്കരണ ക്ലാസും തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഓരോ വീട്ടിലും അത്യാവശ്യം സൂക്ഷിക്കേണ്ട ആരോഗ്യ പരിശോധനാ ഉപകരണങ്ങൾ 35 ശതമാനം ഡിസ്‌കൗണ്ടിൽ ശിവഗിരി മിഷൻ ആശുപത്രിയിലെ കൗണ്ടറിൽ ലഭിക്കുമെന്ന് സ്വാമി വിശാലാനന്ദ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *