Breaking News

വർക്കലയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു

വർക്കല : വർക്കല നഗരസഭയിലെ വിവിധ സ്ഥലങ്ങളിലെ ഇരുപതോളം ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 7 ഓളം ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു . കൂടാതെ കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് . വർക്കല നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിജു.എസ്സിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐ മാരായ അനിൽകുമാർ റ്റി.ആർ , അനീഷ്.എസ്.ആർ , സോണി.എം , സരിത.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു . തുടർന്നുള്ള ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *