
ചിറയിൻകീഴ്: എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചിറയിൻകീഴ് എക്സൈസ് ടീം ആലംകോട് കൊച്ചുവിള ഭാഗത്ത് നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കല്ലമ്പലം എ.എൻ.എസ്. മഹലിൽ അൻസർ (38), അയിരമൺനില ദേശത്ത് വടക്കുകരമൂല കുന്നുവിള വീട്ടിൽ ജോഹർ (26), റോബിൻ രാജ് (26) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 3.41 ഗ്രാം എംഡിഎംഎയും 3 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ സാജൻ സി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്കും പ്രതികൾക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.
രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ ആദ്യം റോബിൻ രാജിനെ ലഹരിയുമായി പിടികൂടുകയായിരുന്നു തുടർന്നുള്ള അന്വേഷണത്തിലാണ് അൻസറിനെയും ജോഹറിനെയും കല്ലമ്പലത്തുള്ള അൻസറിന്റെ വീട്ടിൽ നിന്ന് രാസ ലഹരിയുമായി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കഞ്ചാവ്, മാരക മയക്കുമരുന്നായ എംഡിഎംഎ യും കൈവശം വച്ചതിന് മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സാജൻ. സി , പ്രിവൻ്റീവ് ഓഫീസർമാരായ സിബു എ. രാജ് , സജിത്ത് എസ് , സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് വി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി ബി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

