Breaking News

കല്ലമ്പലത്ത് പോലീസ് വാഹനവും സ്‌കൂട്ടറും കൂട്ടിയിടിച്ചു: ഒരു മരണം

കല്ലമ്പലം: കല്ലമ്പലത്ത് പോലീസ് വാഹനവും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന്‍ മരണപ്പെട്ടു. കല്ലമ്പലം കടമ്പാട്ടുകോണം വെട്ടിയറ എസ്.എസ്.ഭവനില്‍ ശ്രീധരന്‍ പിള്ള(72)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കല്ലമ്പലം തട്ടുപാലത്ത് വച്ചായിരുന്നു അപകടം. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരന്‍ പിള്ളയും മരുമകള്‍ ഉണ്ണിമായയും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ ആലപ്പുഴ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ വാഹനം വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു പോലീസ് വാഹനം.

ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡില്‍നിന്നും തെറിച്ചുപോവുകയായിരുന്നു. ഉണ്ണിമായ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോലീസ് വാഹനത്തില്‍ ഡ്രൈവറും രണ്ട് പോലീസുകാരുമാണ് ഉണ്ടായിരുന്നത്. കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *